scorecardresearch
Latest News

മാധ്യമവിചാരണയ്ക്ക് നിന്നുതരില്ല, പറയാനുളളത് പൊലീസിനോട് പറയും: ദിലീപ്

ആലുവ പൊലീസ് ക്ലബിൽ മൊഴി നൽകാൻ എത്തുന്നതിനു മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്

dileep, actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണയ്ക്ക് നിന്നുതരില്ലെന്ന് നടൻ ദിലീപ്. പറയാനുളളത് പൊലീസിനോട് പറയും. പറയാനുളളത് കോടതിയേയും അറിയിക്കുമെന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബിൽ മൊഴി നൽകാൻ എത്തുന്നതിനു മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേസമയം, ദിലീപിന്റെ ബ്ലാക്മെയിൽ പരാതിയിലുളള മൊഴിയെടുക്കൽ മാത്രമായിരിക്കില്ല ഇന്നു നടക്കുകയെന്നാണ് സൂചന. നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന പ്രതി സുനിൽ കുമാറിന്രെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുമെന്നാണ് വിവരം. എഡിജിപി സന്ധ്യ അടക്കമുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും മൊഴിയെടുക്കുക. സംവിധായകൻ നാദിർഷയും മൊഴി നൽകാൻ ആലു വ പൊലീസ് ക്ലബിൽ എത്തിയിട്ടുണ്ട്.

ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടി നടൻ ദിലീപും സംവിധായകൻ നാദിർഷയും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കേസെടുത്തിട്ടില്ല. നടിയെ ആക്രമിച്ച കേസിനോടൊപ്പം ഇതും അന്വേഷിക്കാനായിരുന്നു പൊലീസ് നീക്കം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case actor dileep in aluva police club