കളമശേരി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടൻ അജു വർഗീസ് അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയ കളമശേരി പൊലീസ് അജുവിനെ ജാമ്യത്തിൽ വിട്ടു. ലൈംഗിക ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ പേര് സമൂഹമധ്യത്തിൽ വെളിപ്പെടുത്തുന്നതിന് എതിരെയുള്ള ഐ.പി.സി 228 (എ) വകുപ്പാണ് നടനെതിരെ ചുമത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് അജു വർഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അജു വർഗീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും ആരോപണ വിധേയനായ നടൻ ദിലീപിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ കളമശ്ശേരി പൊലീസ് അജുവിനെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. തുടർന്ന് അജുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

നേ​ര​ത്തെ ത​നി​ക്കെ​തി​രേ റജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ അ​ജു വ​ർ​ഗീ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. അ​ജു വ​ർ​ഗീ​സി​നെ​തി​രേ റജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കു​ന്ന​തി​നോ​ട് എ​തി​ർ​പ്പി​ല്ലെ​ന്ന് കാ​ണി​ച്ച് ന​ടി ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​വും ഹ​ർ​ജി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ല​പാ​ട്.

അ​ജു​വി​ന്‍റെ ഹ​ർ​ജി​യെ സ​ർ​ക്കാ​ർ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് കോ​ട​തി കേ​സ് ന​ട​ക്ക​ട്ടെ​യെ​ന്ന് വി​ധി​ച്ച​ത്. കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മ​ല്ലി​തെ​ന്നും കേ​സ് പി​ൻ​വലി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ