കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണസംഘം ഇതുവരെ കണ്ടെത്തിയ മുഴുവന്‍ തെളിവുകളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്.
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട്, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹാക്കര്‍ സായ്ശങ്കറെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നു സംഭവത്തില്‍ നേരത്തെ സായ് ശങ്കറിനെയും ഭാര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ കമ്പ്യൂട്ടറില്‍നിന്നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ചതിന്റെ തെളിവുകള്‍ ക്രൈംബാഞ്ച്രിനു ലഭിച്ചത്.
വീണ്ടും ചോദ്യം ചെയ്യുന്നതിനായി സായ് ശങ്കറിനു ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് സാധ്യത ചൂണ്ടിക്കാട്ടി ഹാജരാവാന്‍ 10 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് സായ് ശങ്കര്‍ മറുപടി നല്‍കി. ഈ കാലയളവ് കഴിഞ്ഞിട്ടും സായ് ശങ്കര്‍ ഇതുവരെ അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരായിട്ടില്ല.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിനു നടിയുടെ പരാതി
തെളിവ് നശിപ്പിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആരോപിച്ച് ബി രാമന്‍പിള്ള ഉള്‍പ്പെടെയുള്ള ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി വീണ്ടും ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി.
നേരത്തെ ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നുവെങ്കിലും ചട്ടപ്രകാരമല്ലാത്തതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ നടിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നടപടിക്രമങ്ങള്‍ പാലിച്ച് നേരിട്ടു പരാതി നല്‍കിയത്. പരാതിയുടെ 30 പകര്‍പ്പ് സഹിതം 2500 രൂപ ഫീസടച്ചാണ് പരാതി നല്‍കിയത്.
പരാതിയില്‍ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം ഉടന്‍ തേടുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ എന്‍ അനില്‍കുമാര്‍ അറിയിച്ചു.
ദിലീപിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ആദായ നികുതി വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിക്കാന്‍ മുംബൈയിലെ സ്വകാര്യ ലാബ് പരിചയപ്പെടുത്തി കൊടുത്തുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതിക്കു ജാമ്യം, സാക്ഷിയുടെ പൊലീസ് പീഡന ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നത്. മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചു. സുനിയുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആക്രമണം നടത്തുന്ന സമയത്ത് സുനിയ്‌ക്കൊപ്പം കാറിൽ ഉണ്ടായിരുന്ന ആളാണ് വിജീഷ്.
വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിജീഷ് ഹർജി നൽകിയത്. മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചതും വിജീഷ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസെൻ്റിൻ്റെ പൊലീസ് പീഡന ഹർജി ഹൈക്കോടതി തള്ളി. സാഗറിനെ നിയമാനുസൃതമേ ചോദ്യം ചെയ്യാവൂയെന്ന് കോടതി നിർദേശിച്ചു. നോട്ടീസ് നൽകിയേ വിളിപ്പിക്കാവൂ. അനാവശ്യമായി സമ്മർദ്ദം ചെലുത്തരുത്. നിർബന്ധിച്ച് കുറ്റസമ്മത മൊഴി എടുക്കരുതെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ടന്നും മൊഴി മാറ്റാൻ നിർബന്ധിക്കുകയാണന്നും ചൂണ്ടിക്കാട്ടി സാഗർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് അനു ശിവരാമൻ പരിഗണിച്ചത്.
സാക്ഷികളെ സ്വാധീനിക്കാൻ സാഗർ വിൻസന്റ് ശ്രമിച്ചതിന് തുടരന്വേഷണത്തിൽ ചില തെളിവുകൾ കിട്ടിയിട്ടുണ്ടന്ന ക്രൈംബ്രാഞ്ച് നിലപാട് അംഗീകരിച്ചാണ് ഹർജി കോടതി തള്ളിയത്. സാഗറിനെ
പ്രതിഭാഗം സ്വാധീനിച്ച് മൊഴി മാറ്റി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെത്തി സാഗറിനെ കണ്ടു. ആലപ്പുഴയിലെ റയ് ബാൻ ഹോട്ടലിൽ താമസിച്ചതിന് തെളിവുണ്ട്. കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് മുൻപ് സുനീർ സാഗറിനെ കണ്ടു. ഫോൺ വിളിച്ചതിനും തെളിവുണ്ട്.
മറ്റൊരു സാക്ഷിയായ ശരത് ബാബുവിനെ സാഗർ ദിലീപിൻ്റെ അഭിഭാഷകൻ്റെ ഓഫീസിൽ എത്തിച്ചു. നടന്ന സംഭവങ്ങൾ ശരത് ബാബു കോടതിയിൽ മൊഴിയായി നൽകിയിട്ടുണ്ട്. പൾസർ സുനിയും വിജേഷും ലക്ഷ്യയിലെത്തിയതിന് വിശ്വസനീയമായ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
Also Read: സിൽവർലൈനെതിരെ മുരളീധരൻ നടത്തുന്ന ഇടപെടലുകൾ ഫെഡറൽ തത്വത്തിന്റെ ലംഘനം: സിപിഎം