കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ നടന്‍ ദിലീപും സംഘവും പദ്ധതിയിട്ടത് രണ്ട് തവണയെന്ന് റിപ്പോര്ട്ട്. 2013ലാണ് ആദ്യമായി നടിയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

എന്നാല്‍ അന്ന് നടത്തിയ പദ്ധതി നടപ്പിലാക്കാന്‍ പ്രതികള്‍ക്ക് ആയില്ല. മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴി പ്രകാരമാണ് ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടത്. സിനിമാമേഖലയുമായി അടുത്ത ബന്ധമുളള പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെയാണ് ദിലീപ് ഇതിനായി തെരഞ്ഞെടുത്തത്.

കേസുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. ഇന്ന് തന്നെ നടനെ കോടതിയില്‍ ഹാജരാക്കും.

പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ നീക്കം മാത്രമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങൾക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ജൂണ്‍ 28ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച് പൊലീസ് 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. വ്യക്തമായ തെളിവുകള്‍ അന്ന് പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നെങ്കിലും ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാതിരുന്നത്. എ​ഡി​ജി​പി ബി. ​സ​ന്ധ്യ, ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബി​ജു പൗ​ലോ​സാ​ണു മൊ​ഴി​യെ​ടു​ത്ത​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.