പ്രതിസന്ധികളെ തരണംചെയ്‌ത് മുന്നോട്ടു പോകുമെന്ന് കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആക്രമണത്തിനു ശേഷം നടി ആദ്യമായി പ്രതികരിച്ചത്. ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും അനുഭവിക്കേണ്ടിവന്നു. ജീവിതത്തിലെ ദുഖവും പരാജയവും അനുഭവിച്ചെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞു.

എല്ലാവരുടെയും പ്രാർഥനകൾക്കും സ്‌നേഹത്തിനും നടി നന്ദി അറിയിച്ചു. ആക്രമണത്തിനു ശേഷം കഴിഞ്ഞ ദിവസം നടി അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് എത്താൻ തീരുമാനിച്ച നടിയുടെ ധൈര്യത്തെ പ്രശംസിച്ച് നടൻ പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ