അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​യെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച കേസിൽ കോടതി ഇന്ന് വിധി പറയും. കേ​​​സിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്ര​​​ത്തോ​​ടൊ​​​പ്പം പൊലീസ് സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​ഖ​​ക​​ളും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടുളളതാണ് ഹർജി.

ഇതിനായി ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ര​​​ണ്ട് ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ അ​​​ങ്ക​​​മാ​​​ലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പ​​​റ​​​യും. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ൻ പ്ര​​​തി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചിരുന്നു.

അതേസമയം, രേഖകൾ ദിലീപിന് നൽകരുതെന്ന് പൊലീസ് വാദിച്ചു. ഇവ പ്ര​​​തി​​​യു​​​ടെ കൈ​​​യ്യി​​​ലെ​​​ത്തി​​​യാ​​​ൽ ഇ​​​ര​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധ്യ​​​ത ഉ​​​ണ്ടെ​​​ന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പൊലീസ് തടസവാദം ഉന്നയിച്ചത്. നേരത്തേ രേ​​​ഖ​​​ക​​​ളും വീ​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും കോ​​​ട​​​തി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ദി​​​ലീ​​​പി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ