എറണാകുളം: നടിയെ ആക്രമിച്ച സംഭവത്തിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, സനൽ എന്നിവരെയാണ് പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. ഇവർ 2 പേരും കാക്കനാട് സബ്ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരായിരുന്നു.
ഇവരെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുനിക്ക് വേണ്ടി പുറത്ത് നിന്ന് പ്രവർത്തിച്ചു എന്നതാണ് ഇവർക്ക് എതിരായ കേസ്.