scorecardresearch

'വൈകൃതങ്ങൾ പറയുന്നവരോട്, നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'; വൈകാരിക കുറിപ്പുമായി അതിജീവിത

രണ്ടാം പ്രതിയുടെ വീഡിയോ കണ്ടെന്നും, താനാണ് അവരുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ അതിൽ പറയാമായിരുന്നുവെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചു

രണ്ടാം പ്രതിയുടെ വീഡിയോ കണ്ടെന്നും, താനാണ് അവരുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ അതിൽ പറയാമായിരുന്നുവെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
WebDesk
New Update
Rape , Sexual Assault

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോക്കെതിരെ വൈകാരിക കുറിപ്പുമായി അതിജീവിത. രണ്ടാം പ്രതിയുടെ വീഡിയോ കണ്ടെന്നും, താനാണ് അവരുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ അതിൽ പറയാമായിരുന്നുവെന്നും അതിജീവിത പറഞ്ഞു. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും അതിജീവത സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisment

അതിജീവിതയുടെ കുറിപ്പ്
"ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

Also Read: നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരല്ല; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!! ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം. ഞാന്‍ ജീവിച്ചോട്ടെ," കുറിപ്പ് ഇങ്ങനെ.

Also Read: സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരായ അതിജീവിതയുടെ പരാതിയില്‍ തൃശൂര്‍ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.

Read More:ലിവ്-ഇൻ റിലേഷനിലുള്ളവരുടെ ജീവന് സംരക്ഷണം നൽകാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: