scorecardresearch

Actress Attack Case: നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കമൽ

കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്

കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്

author-image
WebDesk
New Update
Actor Kamal

കമൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് സംവിധായകൻ കമൽ. ഒന്നാം പ്രതിയ്‌ക്കെങ്കിലും ജീവപരന്ത്യം കഠിന തടവ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. നീതി കിട്ടിയില്ലെന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പായിട്ടില്ല എന്നാണ് കരുതേണ്ടത്, കുറ്റകൃത്യത്തിന്റെ തീവ്രത കുറഞ്ഞോ എന്ന് ജഡ്ജി കരുതിയോ എന്നറിയില്ലെന്നും കമൽ പ്രതികരിച്ചു. 

Advertisment

Also Read:നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം തടവ്

കോടതി വിധിയെ മാനിക്കുന്നുവെന്നും കോടതി വിധിയെ ചോദ്യം ചെയ്യാൻ പൗരനെന്ന് നിലയിൽ തനിക്ക് അവകാശമില്ലെന്നുമാണ് കെഎസ്എഫ്ഡിസി ചെയർമാൻ കെ.മധുവിന്റെ പ്രതികരണം. അതിജീവിതയ്ക്ക് നീതി ലഭിച്ചോയെന്ന് വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും സൈബർ ആക്രമണം നല്ല രീതിയല്ലെന്നും കെ. മധു പ്രതികരിച്ചു. 

Also Read: നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധിയിൽ വാദം പൂർത്തിയായി, വിധി ഉടൻ

നടിയെ ആക്രമിച്ച കേസിലെ  ഗൂഢാലോചന അന്വേഷിക്കുകയും കണ്ടെത്തുകയും ഗൂഢാലോചന നടത്തിയവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേം കുമാർ പറഞ്ഞു. അതിജീവിതയും അതിജീവിതയെ അനുകൂലിക്കുന്ന മുഴുവൻ പേരും പറയുന്നത് നീതി ലഭിച്ചിട്ടില്ലെന്നാണെന്നും കോടതിയെ മാനിക്കുന്നുവെന്നും പ്രേം കുമാർ പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി  ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തി. പെണ്ണിൻറെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്‌കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഭാഗ്യലക്ഷമിയുടെ പ്രതികരണം.

Also Read:നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അമ്മ

കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ്  ശിക്ഷവിധിച്ചത്. പ്രതികൾ വിചാരണ തടവിൽ കഴിഞ്ഞ കാലം ശിക്ഷയിൽ നിന്ന് കുറയ്ക്കും. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ നേരത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. 

Read More:നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: