Latest News

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി

കേസിൽ വിചാരണക്കോടതി പുരനന്വേഷണം അനുവദിച്ചെങ്കിലും അത് ഭാഗികമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, HC allows prosecution to examine news witnesses in actress assault case, HC allows prosecution to scrutinize call records of accused in actress assault case, Actress assault case Kerala High Court, anticipatory bail plea Dileep, Actor Dileep news case, Raid in Actor Dileep's house, Actor Dileep new case high Court, Kerala High Court, Kerala Police, crime news, kerala news, latest news, latest kerala news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്. മൊഴിയെടുക്കാനായി ഒരു മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. ബാലചന്ദ്രകുമാറിനു സമൻസ് അയച്ച ശേഷം തിയതി നിശ്ചയിച്ചാണ് മൊഴി രേഖപ്പെടുത്തുക.

ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ജാമ്യം ലഭിച്ചതിനു പിന്നാലെ ലഭിച്ചെന്നും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

അതിനിടെ, വിചാരണക്കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി വാദത്തിനായി നാളത്തേക്കു മാറ്റി. പൂര്‍ണമായ പുനരന്വേഷണം അനുവദിക്കണം, സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാന്ന് പ്രോസിക്യൂഷന്‍ ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്നത്.

പുരനന്വേഷണം അനുവദിച്ചെങ്കിലും ഭാഗികമായേ അനുവദിച്ചിട്ടുള്ളൂവെന്നാണ് പ്രോസിക്യൂഷന്റെ വാദം. പള്‍സര്‍ സുനിയും ദിലീപും അടക്കമുള്ള പ്രതികള്‍ക്കു കോടതി നേരത്തെ നോട്ടിസ് അയച്ചിരുന്നു.

പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി പരിഗണിക്കുന്നില്ലെന്നാണു പ്രധാന ആരോപണം. പുതിയ സാക്ഷികളെയും പഴയ സാക്ഷികളില്‍ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസല്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണു പ്രോസിക്യൂഷന്റെ നീക്കം.

Also Read: നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ കോടതി നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress assault case high court will hear petitions against trial court proceedings friday

The moderation of comments is automated and not cleared manually by malayalam.indianexpress.com