കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പ്രതിയുടെ അവകാശത്തെ ഹനിക്കരുതെന്ന് കാണിച്ചാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ നടിയുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജിയെ പൊലീസ് എതിര്‍ത്തു.

ദൃശ്യങ്ങളില്‍ സ്ത്രീ ശബ്ദമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് ആക്രമിക്കപ്പെട്ട നടിയുടേത് ആണോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. എന്നാല്‍ അങ്കമാലി കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ പൊലീസ് കാര്യങ്ങള്‍ മറച്ചുപിടിക്കുകയാണെന്നും ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് അങ്കമാലി കോടതിയില്‍ കാണിച്ചതെന്നും വീഡിയോ കണ്ടാല്‍ മാത്രമേ ഗൂഢാലോചനകളെ കുറിച്ച് വ്യക്തമാവുകയുളളൂവെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഭീതിയില്‍ കഴിയുന്ന ഇരയുടെ വീഡിയോ ഇനിയും പ്രതിയുടെ കൈയ്യില്‍ കിട്ടിയാല്‍ നടി ആജിവനാന്തം ഭീതിയില്‍ കഴിയേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ‘നീലച്ചിത്രം നിര്‍മ്മിക്കുകയാണ് പ്രതികള്‍ ചെയ്തത്. ഈ വീഡിയോ ആവശ്യപ്പെടുന്നത് വിചിത്രമാണ്. വാര്‍ത്തകളില്‍ വീണ്ടും ചര്‍ച്ചയാവാനാണ് വീഡിയോ ആവശ്യപ്പെടുന്നത്’, പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ അവകാശങ്ങള്‍ ഇരയുടെ സ്വകാര്യതയ്ക്കുളള അവകാശത്തിന് താഴെ ആയിരിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്‍റെ ആവശ്യം സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹർജിയില്‍ ആവശ്യപ്പെടുന്നത്.

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ​ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പൊ​ലീ​സ് ന​ൽ​കി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ചാ​ര​ണ​സ​മ​യ​ത്തു പൊ​ലീ​സ് സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും പ​ട്ടി​ക ന​ൽ​കാ​ൻ കോ​ട​തി പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം ഗൗ​ര​വ​സ്വ​ഭാ​വ​മു​ള്ള ചി​ല രേ​ഖ​ക​ൾ ഒ​ഴി​കെ മ​റ്റു​ള്ള​വ പൊ​ലീ​സ് പ്ര​തി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ