/indian-express-malayalam/media/media_files/2025/11/05/high-court-new-2025-11-05-13-26-11.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണെമെന്നാണ് ഹർജിയിലെ ആവശ്യം. നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും വിചാരണക്കോടതി തെളിവുകള്‍ വേണ്ട വിധം പരിശോധിച്ചില്ലെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ഗൂഡാലോചന തെളിയിക്കാനായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.
Also Read: 'കേരള സ്റ്റോറി 2'ന് പ്രദര്‍ശനാനുമതി; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി അടക്കം നാലു പ്രതികൾ നേരത്തെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.
ഒന്നാം പ്രതി സുനിൽ എൻ എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം എറണാകുളം എച്ച് സലീം എന്ന വടിവാൾ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങര പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
Also Read: ഡാറ്റ ചോർത്തിയിട്ടില്ല, സന്ദേശം അയച്ചത് ഐടി മിഷൻ മുഖേനയെന്ന് സർക്കാർ ഹൈക്കോടതിയിൽ
കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ പൾസർ സുനിയാവും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പൾസർ സുനിക്കൊപ്പം മാർട്ടിൻ ആന്റണിയും (രണ്ടാം പ്രതി) ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
അഞ്ചാം പ്രതി എച്ച് സലീം എന്ന വടിവാൾ സലിം, രണ്ട് വർഷം വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം. ആറാം പ്രതി തിരുവല്ല പ്രദീപിനും ഇനി 18 വർഷം ശിക്ഷാ കാലാവധി ബാക്കിയുണ്ട്. എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.
Read More: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം; പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us