കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ർ​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഫോ​ണ്‍​രേ​ഖ​ക​ളും ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു ഹ​ര്‍​ജി​യും ദി​ലീ​പ് ന​ല്‍​കും.

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ​ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പൊ​ലീ​സ് ന​ൽ​കി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ചാ​ര​ണ​സ​മ​യ​ത്തു പൊ​ലീ​സ് സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും പ​ട്ടി​ക ന​ൽ​കാ​ൻ കോ​ട​തി പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം ഗൗ​ര​വ​സ്വ​ഭാ​വ​മു​ള്ള ചി​ല രേ​ഖ​ക​ൾ ഒ​ഴി​കെ മ​റ്റു​ള്ള​വ പൊ​ലീ​സ് പ്ര​തി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

മൊ​ഴി​പ​ക​ർ​പ്പു​ക​ൾ, വി​വി​ധ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, ഫോ​ൺ വി​ളി വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യ​ത്. ഇ​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​തി​ഭാ​ഗ​ത്തി​ന് ഇ​ന്നു​വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ൾ​ക്കും നേ​ര​ത്തെ​ത്ത​ന്നെ കു​റ്റ​പ​ത്രം കൈ​മാ​റി​യി​ട്ടു​ള്ള​താ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.