കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുന്‍പ് നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പലവട്ടം വിളിച്ചതിനുള്ള തെളിവ് പുറത്ത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നതായുളള ഫോണ്‍ രേഖകളാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്. ലോക്നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണ് ദിലീപ് തുടര്‍ച്ചയായി വിളിച്ചിരുന്നത്.

എന്നാല്‍ ഏകദേശം 20 ദിവസം മാത്രം കഴിഞ്ഞാണ് ദിലീപ് പരാതിപ്പെട്ടത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. ഈ കാലയളവിനുളളില്‍ പ്രതികളെ സ്വാധിനീക്കാനും ഒത്തുതീര്‍പ്പില്‍ എത്താനുമാണ് ദിലീപ് ശ്രമിച്ചതെന്നും കാട്ടിയുളള റിമാന്റ് റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

ജയിലില്‍ കിടന്ന സുനില്‍ കുമാറിന്റെയും സുഹൃത്ത് വിഷ്ണുവിന്റെയും വിളികള്‍ നാദിര്‍ഷക്കും അപ്പുണ്ണിക്കും വന്നതിന് പിന്നാലെയെല്ലാം അവര്‍ ദിലീപിനെ വിവരം അറിയിക്കുകയും തൊട്ടുപിന്നാലെ ദിലീപ് ഡിജിപിയെ വിളിക്കുന്നതായും പുറത്ത് വന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് ഏപ്രില്‍ 10ന് രാത്രി 9.57നാണ് ദിലീപ് ഡിജിപിയെ വിളിച്ചത്. പിന്നീട്, ഏപ്രില്‍ 18ന് ഉച്ചക്ക് 1.03ന്, 20ന് ഉച്ചക്ക് 1.55ന്, 21ന് വൈകിട്ട് 6.12നും. ഈ ഫോണ്‍ വിളികള്‍ക്കൊപ്പം തന്നെ ഓരോ ദിവസവും പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെടുത്തത് ഡിജിപിയുടെ വാട്‌സാപ്പിലേക്ക് അയച്ചിരുന്നതായും ജാമ്യത്തിനുള്ള വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഇത് രഹസ്യമായി വെക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ