തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എട്ടാംപ്രതി ദിലീപ് നല്‍കിയ ഹര്‍ജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപിന്റെ ആരോപണം.

ഫയലില്‍ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ചോര്‍ന്നത് കരട് കുറ്റപത്രത്തിലെ വിവരങ്ങളാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ചോര്‍ന്നത് അനുബന്ധ കുറ്റപത്രമല്ലെന്നും കരട് കുറ്റപത്രത്തിലെ ഭാഗങ്ങളാണെന്നും അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ കുറ്റപത്രത്തില്‍ പാരഗ്രാഫ് തിരിച്ച് നന്പര്‍ ഇട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ച കരട് കുറ്റപത്രത്തില്‍ നന്പര്‍ ഇട്ടിട്ടുള്ളതും അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ