Latest News

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

എറണാകുളം സിജെഎം കോടതി ചുമതലപ്പെടുത്തിയതു പ്രകാരമാണ് ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നത്

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, anticipatory bai plea Dileep, Actor Dileep news case, Actor Dileep new case high Court, Kerala High Court, Kerala Police, crime news, latest news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്.

എറണാകുളം സിജെഎം കോടതി ചുമതലപ്പെടുത്തിയതു പ്രകാരമാണ് ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നത്. ബാലചന്ദ്രകുമാറിനോട് ഉച്ചയോടെ കോടതിയിൽ ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്.

നേരത്തെ പുതിയ വെളിപ്പെടുത്തലുകളിൽ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. കേസിൽ പുനരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസ് വെള്ളിയാഴ്ച കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് പി.ഗോപിനാഥ്, അതുവരെ ഒന്നും സംഭവിക്കാനില്ലെന്നും വാക്കാൽ പരാമർശിച്ചു. കേസിൽ കോടതി പൊലീസ് റിപ്പോർട്ട് തേടി.

Also Read: വിഐപി ദിലീപിന്റെ അടുത്തയാള്‍; തെളിവുകള്‍ വ്യാജമല്ലെന്ന് ബാലചന്ദ്രകുമാര്‍

സീനിയര്‍ അഭിഭാഷകനു കോവിഡായതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. ഇത് അനുവദിക്കാതിരുന്ന കോടതി ഹർജി വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

അതിനിടയിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ദിലീപ് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കൈമാറി. നല്‍കിയ തെളിവുകള്‍ വ്യാജമല്ലെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. കേസിലെ ആറാമനെന്ന് പറയപ്പെടുന്ന വിഐപി ദിലീപിന്റെ അടുത്തയാളാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress assault case balachandra kumar confidential statement will be recorded today

The moderation of comments is automated and not cleared manually by malayalam.indianexpress.com