കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് എറണാകുളം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പതിനൊന്നാം പ്രതി ദിലീപ് ഹാജരായേക്കില്ല.
കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹർജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണിത്.
Read: നടിയെ ആക്രമിച്ച കേസ്; മറുപടി നല്കാന് സമയം വേണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യമടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. നേരത്തെ ഹൈക്കോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.