കൊച്ചി: ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ൻ തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു ക​ത്തു ന​ൽ​കി. ന​ടി​മാ​രാ​യ രേ​വ​തി, പാ​ർ​വ​തി, പ​ദ്മ​പ്രി​യ എ​ന്നി​വ​രാ​ണ് ക​ത്തു ന​ൽ​കി​യ​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ലെ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ച​ർ​ച്ച​യു​ടെ തു​ട​ർ​ന​ട​പ​ടി അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ല. ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം ഒ​രാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ടി​മാ​ർ ക​ത്തു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേർ സംഘടനയിൽ നിന്നും രാജിവച്ചിരുന്നു. എന്നാൽ പാർവതി, രേവതി, പദ്മപ്രിയ എന്നിവർ സംഘടനയിൽ തുടർന്ന് കൊണ്ട് പോരാടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളും നടിമാരുമായി ചർച്ച നടന്നു. ഈ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് നടിമാരുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് നേരത്തെയും ഇവർ കത്ത് നൽകിയിരുന്നു.

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെയാണ് ദിലീപിനെ സംഘടനയയിലേക്ക് തിരിച്ചെടുക്കുന്നത്. ഇതിനുപിന്നാലെയാണ് നടിമാര്‍ അവരുടെ രാജി പ്രഖ്യാപനം നടത്തിയത്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുക്കാത്തതിനാല്‍ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ‘അമ്മ’യില്‍ നിന്നും രാജിവെക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി പ്രഖ്യാപിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ