Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കാവ്യാമാധവന്റെ ഫെയ്സ്ബുക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്തു

കാവ്യാ-ദിലീപ് വിവാഹ ശേഷവും, നടി ആക്രമിക്കപ്പെട്ട ശേഷവും പേജില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞിരുന്നു

SIT, Special Investigtion Team, പ്രത്യേക അന്വേഷണ സംഘം, Dileep, Kavya Madhavan, Actress abduction Case, Bhavana, Actress bhavana case, Kerala Crime, Indian Express Malayalam, IE Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫെയ്‌സ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതമാക്കി. വിവാഹശേഷം പൊതുവേ ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നില്ല കാവ്യ. കാവ്യാ-ദിലീപ് വിവാഹ ശേഷവും, നടി ആക്രമിക്കപ്പെട്ട ശേഷവും പേജില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്കിലൂടെയും വെബ്‌സൈറ്റിലൂടെയും വരുന്ന അധിക്ഷേപത്തിനെതിരെ നടി കാവ്യാ മാധവന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് എറണാകുളം റെയ്ഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയിരുന്നത്. ഈ അക്കണ്ട് ആണിപ്പോൾ ഡീആക്ടിവേറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ കാവ്യ മാധവനും കേസിൽ കുടുങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കും. കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ താരസംഘടനയുടെ അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. ദിലീപിന്റെ ട്രഷറര്‍ സ്ഥാനവും പ്രാഥമികാഗത്വവും അടിയന്തരമായി റദ്ദ് ചെയ്യാന്‍ ധരണയായി. സംഘടന നടിക്കൊപ്പമാണെന്നും നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ നടന്മാരേയും അമ്മ വാര്‍ത്താകുറിപ്പില്‍ തളളിക്കളഞ്ഞു.

യുവതാരങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെതിരെ നടപടി എടുത്തത്.. പൃഥ്വിരാജും ആസിഫ് അലിയും അടക്കമുളളവര്‍ ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നടപടി കൈക്കൊണ്ടില്ലെങ്കില്‍ സംഘടന പിളരുമെന്ന വ്യക്തമായ സൂചനയും പുറത്തുവന്നിരുന്നു.

കേസില്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യ സൂത്രധാരകരെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ ഇപ്പോള്‍ 12-ാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും. കൂട്ടബലാത്സംഗം അടക്കമുളള കുറ്റങ്ങളാണ് ചുമത്തുക.

ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തതിരിക്കുന്നത്. രാവിലെയോടെ മജിസ്ട്രേറ്റിന്റെ മുമ്പിലെത്തിച്ച ദിലീപിനെ ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് തടവുകാരാണ് ദിലീപിനൊപ്പം ജയിലിലുളളത്. പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് നടനൊപ്പം ഉളളത്. പ്രത്യേക ഭക്ഷണണോ മറ്റ് സൗകര്യമോ ദിലീപിന് നല്‍കില്ല.

നേരത്തേ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കയറുമ്പോള്‍ എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജാമ്യാപേക്ഷ നല്‍കി പുറത്തിറങ്ങുമ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് പ്രതികരിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കി ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യും. 120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress and dileeps wife kavya madhavan deactivated facebook page after dileep arrested

Next Story
‘നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപിന്റെ സഹോദരനെ പരിഭ്രാന്തനായി കണ്ടു’: അയൽവാസിയുടെ വെളിപ്പെടുത്തൽdileep, actress attack case
The moderation of comments is automated and not cleared manually by malayalam.indianexpress.com