കൊ​ച്ചി: ന​ടി അ​മ​ല പോ​ളി​ന്‍റെ കാ​ർ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം. അ​മ​ല പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ പോ​ണ്ടി​ച്ചേ​രി​യി​ലാ​ണു ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ ഒ​രു എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ലാ​ണ് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ത​നി​ക്ക് അ​മ​ല പോ​ളി​നെ അ​റി​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​താ​യി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സം​ഭ​വ​ത്തോ​ട് അ​മ​ല പോ​ളി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല.

ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന​മോ​ടി​ക്കാ​ൻ 1500 രൂ​പ​യു​ടെ താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്താ​ൽ മ​തി​യാ​വും. ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റാ​തെ​യോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​തെ​യോ ഇ​ത്ത​രം വാ​ഹ​നം നി​ര​ത്തി​ലെ​ത്തി​യാ​ൽ പി​ടി​ച്ചെ​ടു​ക്കാ​നും പി​ഴ ഇ​ടാ​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം, എ​ൽ​ഡി​എ​ഫ് ജ​ന​ജാ​ഗ്ര​ത യാ​ത്ര​യ്ക്കി​ടെ കൊ​ടു​വ​ള്ളി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​ഞ്ച​രി​ച്ച, ഫൈ​സ​ൽ കാ​രാ​ട്ടി​ന്‍റെ മി​നി കൂ​പ്പ​ർ കാ​റി​ന് നി​യ​മാ​നു​സൃ​ത റോ​ഡ് നി​കു​തി ഈ​ടാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. പോ​ണ്ടി​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ വാ​ഹ​നം റ​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം രൂ​പ​യോ​ളം നി​കു​തി വെ​ട്ടി​ച്ച​താ​യാ​ണ് പ​രാ​തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ