പൾസർ സുനിയുടെ കൂട്ടാളിക്ക് കോടതി ജാമ്യം അനുവദിച്ചു

നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് വടിവാൾ സലീം

pulsar suni, actress attack case

കൊ​ച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച വിവാദ സംഭവങ്ങളിലൊന്നിൽ പ്രതികളിലൊരാൾക്ക് കോടതി ജാമ്യം നൽകി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ കാമറയിൽ പകർത്തിയ സംഭവത്തിലെ പ്രതി വടിവാൾ സലീമിനാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കർശന ഉപാധികളോടെയാണ് വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന സലീമിന് ജാമ്യം ലഭിച്ചത്. ജാമ്യത്തിനായി കോടതിയിൽ പണം കെട്ടിവച്ചിട്ടുണ്ട്. ഇതിന് പേർ രണ്ട് പേരുടെ ജാമ്യത്തിലുമാണ് പ്രതി തടവറയിൽ നിന്ന് പുറത്ത് കടന്നത്.

വടിവാൾ സലീമിന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പ്രവേശിക്കാൻ അനുമതിയില്ല. സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ സലീമും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress abduction rape case accused got bail from kerala high court

The moderation of comments is automated and not cleared manually by malayalam.indianexpress.com