ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് നടനെ ചോദ്യം ചെയ്യുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്നും കുടുക്കിയതില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കും ബി.സന്ധ്യയ്ക്കും പങ്കുണ്ടെന്നും ദിലീപ് കത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ദിലീപ് ജയിലില്‍നിന്നും ജാമ്യത്തില്‍ ഇറങ്ങുന്നത്. ഒക്ടോബര്‍ 18 നാണ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഫെബ്രുവരി 27 നാണ് ബ്ലാക്‌മെയില്‍ ചെയ്യുന്നതായി ഡിജിപിക്ക് ആദ്യം പരാതി നല്‍കിയത്. പിന്നീട് ഇതേ കാര്യം സൂചിപ്പിച്ച് ഏപ്രില്‍ 20 ന് രണ്ടാമത്തെ പരാതി നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ