കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികളായ അഭിഭാഷകരുടെ വിടുതൽ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് വിചാരണയ്‌ക്ക് മുന്‍പേ കോടതിയെ സമീപിച്ചത്.

കേസിലെ മുഖ്യപ്രതികളായ സുനിൽ കുമാർ, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഇത് പകർത്താനുപയോഗിച്ച മൊബൈൽ ഫോണും അഭിഭാഷകരെ ഏൽപിച്ചെന്നും, ഇവർ ഇത് ദിലീപിന് കൈമാറിയെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. എന്നാൽ തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ലെന്നും മനഃപൂർവ്വം പ്രതികളാക്കാനുളള ശ്രമം നടന്നുവെന്നുമാണ് പ്രതികളുടെ വാദം.

അതേസമയം നടൻ ദിലീപും ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. എറണാകുളം സെഷൻസ് കോടതിയിൽ ഈ അപേക്ഷ സമർപ്പിച്ചെങ്കിലും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദമാണ് വിജയിച്ചത്. എന്നാൽ ഈ ദൃശ്യം കൃത്രിമമായി ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.