Latest News

‘കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ഭയം, തുടരന്വേഷണം വേണം’; മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്നു നടി കത്തില്‍ പറയുന്നതായാണ് വിവരം

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, HC allows prosecution to examine news witnesses in actress assault case, HC allows prosecution to scrutinize call records of accused in actress assault case, Actress assault case Kerala High Court, anticipatory bail plea Dileep, Actor Dileep news case, Raid in Actor Dileep's house, Actor Dileep new case high Court, Kerala High Court, Kerala Police, crime news, kerala news, latest news, latest kerala news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്നു നടി കത്തില്‍ പറയുന്നതായാണ് വിവരം. കേസില്‍ ആദ്യ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതും ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ വിഎന്‍ അനില്‍കുമാര്‍ കഴിഞ്ഞയാഴ്ച രാജി സന്നദ്ധത അറിയിച്ചതും നടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ഇരു പ്രോസിക്യൂട്ടര്‍മാരും ഉയര്‍ത്തിയ ആരോപണം. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് വിഎന്‍ അനില്‍കുമാര്‍ രാജിസന്നദ്ധത അറിയിച്ചത്.

സുപ്രീം കോടതി നിര്‍ദേശപ്രകാരം ഫെബ്രുവരി 16നു മുന്‍പു കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കേസിലെ കുറ്റാരോപിതനായ നടന്‍ ദിലീപ് നേരത്തെ തന്നെ കണ്ടിരുന്നുവെന്നായിരുന്നു ആരോപണം.

Also Read: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തല്‍: വേണ്ട നടപടികൾ കൈക്കൊള്ളുമോയെന്ന് ഡബ്ല്യു സി സി

കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെയാണു ദിലീപ് സ്വന്തം വീട്ടില്‍വച്ച് ദൃശ്യങ്ങള്‍ കണ്ടതെന്നും ഇതിനു താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ ടിപ്പോര്‍ട്ടര്‍ ടിവിയോടാണു പറഞ്ഞത്.

കുറ്റാരോപിതനായ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു വിഐപി വഴിയാണു ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നും ദിലീപും സഹോദരനും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഇതു കണ്ടതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് താന്‍ നേരത്തെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും തുടരന്വേഷണത്തിന് അനുമതി തേടിയും ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതു കോടതി ജനുവരി നാലിലേക്കു മാറ്റിയിരിക്കുകയാണ്.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള ദിലീപിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതിനുപിന്നാലെയാണ്, ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ഡിജിപിക്കും അയച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actor who was assaulted writes to cm pinarayi viayan seeking justice

The moderation of comments is automated and not cleared manually by malayalam.indianexpress.com