/indian-express-malayalam/media/media_files/i7vLh9mPscPk3xbTWElS.jpeg)
ഫയൽ ഫൊട്ടോ
കൊല്ലം: നടൻ വിനായകൻ പൊലീസ് കസറ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നടനെ കസ്റ്റഡിയിൽ ലെടുക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലം അഞ്ചാലുംമൂട് പൊലീസിന്റെതാണ് നടപടി.
നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസുകാരോടും വിനായകൻ കയർത്തു സംസാരിച്ചതായാണ് റിപ്പോർട്ട്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും മേക്കപ്പ് മാനെ മർദ്ദിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു എന്നും വിനായകൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
അതേസമയം, എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ ബഹളം വെച്ചതിനെ തുടർന്ന് മുൻപും വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു, തുടങ്ങിയ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് അന്ന് കേസെടുത്തത്.
ഹൈദരാബാദ് വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടനെ ഹൈദരാബാദ് പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More
- സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്
- കേരളത്തിലും അതിജാഗ്രത; വിമാനത്താവളങ്ങളിൽ അടക്കം കനത്ത സുരക്ഷ
- റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്;വനം വകുപ്പ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം
- പ്ലസ് ടു പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും
- എ.രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
- തൃശൂർ പൂരം ഇന്ന്, നഗരത്തിൽ ഗതാഗത നിയന്ത്രണം
- ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിര്‍ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us