Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; കൊച്ചി കോര്‍പറേഷനെതിരെ വിനായകന്‍

വികസനത്തിന്റെ പേരില്‍ തോടും കായലും നികത്തുകയാണെന്നും വിനായകന്‍

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. കൊച്ചി കായല്‍ നികത്താന്‍ ഇനി കുറച്ചുകൂടിയേ ഉള്ളൂവെന്നും അതുകൂടി അധികാരികള്‍ ചെയ്യണമെന്നും വിനായകന്‍ പരിഹസിച്ചു. ഇവിടെ ഒരു കാര്യവും നന്നാകാന്‍ പോകുന്നില്ലെന്നും വികസനത്തിന്റെ പേരില്‍ തോടും കായലും നികത്തുകയാണെന്നും വിനായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

“ആദ്യം ഇവിടെയൊരു മറൈന്‍ ഡ്രൈവ് ഉണ്ടാക്കി. ആര്‍ക്കോ വേണ്ടിയാണ് ഓരോന്ന് പണിയുന്നത്. ബോള്‍ഗാട്ടിയുടെ പിന്നില്‍ കുറേ സ്ഥലം നികത്തി. കൊച്ചി കായല്‍ ഇനി കുറച്ചുകൂടിയേ നികത്താന്‍ ഉള്ളൂ. അതുംകൂടി ചെയ്തുതരണം. അല്ലാതെ ഇവിടെ വേറൊന്നും ശരിയാകാന്‍ പോകുന്നില്ല. ആരും ഒന്നും നന്നാക്കാന്‍ പോകുന്നില്ല. ഇവിടെയൊരു ടൗണ്‍ പ്ലാനിങ്ങില്ല. ആര്‍ക്കോ വേണ്ടിയാണ് ഓരോന്ന് ചെയ്യുന്നത്. വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും ഇതൊക്കെ മനസിലാകുന്നുണ്ട്. എന്നിട്ടും അറിവും വിദ്യാഭ്യാസവുമുള്ള അധികാരികള്‍ക്ക് ഇതൊന്നും മനസ്സിലാകുന്നില്ലേ?” വിനായകന്‍ ചോദിച്ചു.

Read Also: കൊച്ചിയിലെ വെള്ളക്കെട്ട്: 10 ദിവസത്തിനകം കര്‍മസേന രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി കോര്‍പറേഷനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വിനായകന്‍ പ്രതികരിച്ചത്. കോര്‍പറേഷന്‍ പിരിച്ചുവിടേണ്ട സമയമായെന്ന് വിനായകന്‍ പറഞ്ഞു. കൊച്ചിയിലുണ്ടായിരുന്ന തോടുകളൊന്നും കാണാനില്ല. ചെളിക്കുണ്ടിലാണ് ജനങ്ങള്‍ കിടക്കുന്നത്. പനമ്പിള്ളി നഗറില്‍ തന്റെ ബന്ധുക്കളടക്കം ചെളിക്കുണ്ടില്‍ കിടക്കുകയായിരുന്നു. ഭരിക്കുന്നത് ഇടതോ വലതോ എന്നുള്ളതൊന്നുമല്ല ഇവിടെ പ്രശ്‌നം. എല്ലാവരും കട്ടുമുടിക്കുകയാണ്. അടിച്ചുമാറ്റലാണ് മൊത്തം നടക്കുന്നത്. കോര്‍പറേഷന്‍ പിരിച്ചുവിടേണ്ട സമയമായി. ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം. അടിച്ചുമാറ്റി ഭരിക്കുന്നവരുടെ വീട്ടിലേക്ക് ജനങ്ങള്‍ ഇറങ്ങുമെന്നും വിനായകന്‍ പറഞ്ഞു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം കര്‍മസേന രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഉത്തരവില്‍ ഫണ്ടിന്റെ കാര്യം വ്യക്തമാക്കണം. ഉത്തരവിറങ്ങിയാല്‍ കലക്ടര്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Read Also: ‘സാറ് സിനിമയിൽ സിപിഎമ്മുകാരനായിട്ടുണ്ടോ? ഞാൻ 45 വർഷമായി അതിലാ, പറ്റൂല സാറെ’; സുരേഷ് ഗോപിക്ക് വീട്ടമ്മയുടെ മറുപടി

വെള്ളക്കെട്ടിനു പരിഹാരം കാണുന്നതില്‍ മുഖ്യമന്ത്രി ഇടപ്പെട്ടില്ലായിരുന്നങ്കില്‍ സ്ഥിതി കുടുതല്‍ വഷളാവുമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. കൊച്ചി നഗരത്തില്‍ ഒന്നും നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ നഗരത്തിനു കര്‍മസേന അനിവാര്യമാണ്. ദുരന്തനിവാരണ നിയമത്തിന്റെ കീഴിലാവണം കര്‍മസേന. സേനയുടെ കണ്‍വീനര്‍ ജില്ലാ കലക്ടറാവണം. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കര്‍മസേന രൂപീകരിക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനു കോടതി നിര്‍ദേശം നല്‍കി.

കര്‍മസേനയില്‍ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെഎസ്ഇബി,വാട്ടര്‍ അതോറിറ്റി, കൊച്ചി മെട്രോ, സിയാല്‍ എന്നിവരെ ഉള്‍പ്പെടുത്തണം. കര്‍മസേനയുടെ കണ്‍വീനറായ കലക്ടര്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actor vinayakan against kochi corporation town planning

Next Story
താരമായി മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവിലെ പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com