തിരുവനന്തപുരം: നടൻ വെട്ടൂർ പുരുഷൻ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1974ല്‍ പുറത്തിറങ്ങിയ ‘നടീനടന്‍മാരെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യാവനം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിലാണ് അവസാനമായി അഭിനയിച്ചത്. ഇതിലെ വെട്ടൂരിന്റെ രാജഗുരുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വെട്ടൂരിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂർ പുരുഷനെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ