Latest News

മരുമകളുടെ മരണം; നടൻ രാജൻ പി. ദേവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു

Unni Rajan P dev, Unni Rajan P dev wife death, Unni Rajan P dev wife suicide case, ഉണ്ണി രാജൻ പി ദേവ്, പ്രിയങ്ക ആത്മഹത്യ കേസ്, indian express malayalam, IE malayalam

തിരുവനന്തപുരം: മകന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്റെ ഭാര്യ ശാന്തമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഇവർ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ ശാന്തമ്മയും മകൻ ഉണ്ണിയും പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണിയെ മേയിൽ അറസ്റ്റ് ചെയ്തിരുന്നു.

ശാന്തമ്മയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടന്നാണ്‌ ഇവർ ഇന്ന് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

2021 മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്.ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനെ തുടർന്നാണ് പ്രിയങ്ക ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റതിന്‍റെ വീഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു. തുടർന്നാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്.

Also Read: വാളയാർ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actor unni rajan p dev wife priyanka death mother santhamma arrested

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express