Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ഭാര്യയുടെ മരണം: രാജൻ പി.ദേവിന്റെ മകൻ ഉണ്ണി പൊലീസ് കസ്റ്റഡിയിൽ

ഉണ്ണിക്കെതിരെ ഭാര്യസഹോദരൻ നൽകിയിരുന്നു

Unni Rajan P dev, Unni Rajan P dev wife death, Unni Rajan P dev wife suicide case

തിരുവനന്തപുരം: രാജൻ പി.ദേവിന്റെ മകൻ ഉണ്ണി പൊലീസ് കസ്റ്റഡിയിൽ. ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഉണ്ണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഉണ്ണിക്കെതിരെ ഭാര്യസഹോദരൻ പരാതി നൽകിയിരുന്നു.

പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്ത് എത്തിയിരുന്നു. ഭർതൃപീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മരിക്കുന്നതിന് ഒരു ദിവസം മുൻപ് പ്രിയങ്ക അങ്കമാലിയിൽ നിന്നും വെമ്പായത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.

Read More: എംബി രാജേഷ് നിയമസഭാ സ്പീക്കര്‍; ജയം 96 വോട്ടുകളോടെ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരൻ പരാതിയിൽ പറയുന്നു. മര്‍ദനമേറ്റതിന്‍റെ വീഡിയോയും അടുത്തിടെ കുടുംബം പുറത്തുവിട്ടിരുന്നു. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.

മിഥുൻ മാനുവല്‍ തോമസിന്‍റെ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി ശ്രദ്ധ നേടുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actor unni rajan p dev wife death police arrest

Next Story
ലക്ഷദ്വീപിൽ എന്താണ് നടക്കുന്നത്? ചോദ്യമുയർത്തി ഹൈക്കോടതിLakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com