Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

പ്രിയങ്കയുടെ ആത്മഹത്യ; പ്രതി ഉണ്ണി രാജൻ പി.ദേവിന്റെ അമ്മ ഒളിവിൽ

സംഭവത്തിൽ ഉണ്ണി രാജൻ പി.ദേവിനെ അറസ്റ്റ് ചെയ്തെങ്കിലും അമ്മ ശാന്തയ്ക്ക് കോവിഡാണെന്ന പേരിൽ അറസ്റ്റ് ഒഴിവാക്കിയിരുന്നു

unni rajan, priyanka, ie malayalam

തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർതൃമാതാവ് ഒളിവിൽ. ഉണ്ണിയുടെ അമ്മയെ അങ്കമാലിയിലെ വീട്ടിലും മകളുടെ വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഉണ്ണി രാജൻ പി.ദേവിനെ അറസ്റ്റ് ചെയ്തെങ്കിലും അമ്മ ശാന്തയ്ക്ക് കോവിഡാണെന്ന പേരിൽ അറസ്റ്റ് ഒഴിവാക്കിയിരുന്നു.

ഒരു മാസത്തോളമാണ് അറസ്റ്റ് വൈകിപ്പിച്ചത്. ഇന്നലെ ശാന്തയെ അറസ്റ്റ് ചെയ്യാൻ അങ്കമാലിയിലെ വീട്ടിലും അവരുടെ മകളുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ശാന്ത ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

Read More: വിസ്മയ ഒന്നു വിളിച്ചിരുന്നെങ്കിൽ, കാറെടുത്ത് പോയി അവനെ പൊട്ടിച്ചേനെ; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനെ തുടർന്നാണ് പ്രിയങ്ക ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്ത് എത്തിയിരുന്നു. ഭർതൃപീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റതിന്‍റെ വീഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actor unni rajan p dev priyanka death police case521105

Next Story
നിയമസഭാ കയ്യാങ്കളി: കേസ് പിന്‍വലിക്കാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍keralas legislative assembly, kerala assemly ruckus case, kerala assemly ruckus case 2015, supreme court, minsiter V Shivan kutty, EP Jayarajan, ഇ.പി.ജയരാജൻ, KT Jaleel, കെ.ടി.ജലീൽ, kM Mani, kerala High Court, ഹൈക്കോടതി, നിയമസഭാ കെെയ്യാങ്കളി കേസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express