പത്തനാപുരം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ ടി.പി. മാധവ​ന്റെ നിലയില്‍ പുരോഗതിയില്ലാതെ തുടരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തി​ന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പ്രമേഹവും കരള്‍ രോഗവുമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയാണ്.

സിനിമയില്‍ നിന്നും മാറി വിശ്രമജീവിതത്തിനായി ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെ വച്ച് പക്ഷാഘാതം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയത്. 2016 മുതല്‍ ഗാന്ധിഭവനിലെ അന്തേവാസിയാണ് ടി.പി മാധവന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.