scorecardresearch
Latest News

തിലകന്റെ മകനും നടനുമായ ഷാജി തിലകൻ അന്തരിച്ചു

അപ്പോളോ ടയേഴ്സ് ജീവനക്കാരനായ ഷാജി തിലകൻ 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു

തിലകന്റെ മകനും നടനുമായ ഷാജി തിലകൻ അന്തരിച്ചു

കൊച്ചി: നടൻ തിലകൻ്റെ മകനും സീരിയൽ താരവുമായ ഷാജി തിലകൻ(56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലക്കുടിയിൽ വച്ചായിരുന്നു അന്ത്യം.

അപ്പോളോ ടയേഴ്സ് ജീവനക്കാരനായ ഷാജി തിലകൻ 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അനിയത്തി, നിലാവും നക്ഷത്രങ്ങളും എന്നീ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actor shaji thilakan passes away