Latest News

നടൻ റിസ ബാവ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Rizabawa, Rizabawa death

നടൻ റിസ ബാവ​ അന്തരിച്ചു. 55 വയസ്സായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

കൊച്ചി തോപ്പുംപടി സ്വദേശിയായ റിസബാവ നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ ചിത്രം റിലീസ് ആയില്ല. രണ്ടാമത്തെ ചിത്രമായ ‘ഡോ. പശുപതി’യിൽ പാർവതിയുടെ നായകനായാണ് റിസബാവ എത്തിയത്. എന്നാൽ റിസബാവയ്ക്ക് മലയാള സിനിമയിൽ ശ്രദ്ധ നേടി കൊടുത്തത് ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രമാണ്.

നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ റിസബാവ സീരിയലുകളും സജീവമായിരുന്നു. അഭിനയത്തിനൊപ്പം ഡബ്ബിംഗിലും തിളങ്ങാൻ റിസബാവയ്ക്ക് ആയി. കർമ്മയോഗി, ദ ഹിറ്റ് ലിസ്റ്റ്, നിദ്ര എന്നീ ചിത്രങ്ങളിൽ തലൈവാസൽ വിജയിനും പ്രണയം എന്ന ചിത്രത്തിൽ അനുപം ഖേറിനും ശബ്ദം നൽകിയത് റിസബാവ ആയിരുന്നു. ‘കർമ്മയോഗി’ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സ്റ്റേറ്റ് അവാർഡും റിസബാവ സ്വന്തമാക്കി.

Read more: മലയാളികളുടെ ജോൺ ഹോനായി ഇനിയില്ല; റിസബാവയ്ക്ക് വിട നൽകി സിനിമാലോകം

റിസബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്. ടെലിവിഷൻ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actor rizabawa passes away

Next Story
എല്‍ഡിഎഫ് അവിശ്വാസത്തിന് എസ്‌ഡിപിഐ പിന്തുണ; ഈരാറ്റുപേട്ടയില്‍ യുഡിഎഫിന് ഭരണം നഷ്ടമായിUDF loses power in Erattupetta municipality, no-confidence motion passed in Erattupetta municipality, no-confidence motion passed in Erattupetta municipal chairperson, LDF no-confidence motion passed in Erattupetta municipality, Shuara Abdul Khader chairperson Erattupetta municipality, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com