കോട്ടയം: താരസംഘടനയായ 'അമ്മ'യുടെ വാർത്താസമ്മേളനത്തിലെ പെരുമാറ്റത്തിൽ വിശദീകരണവുമായി മുകേഷ്. വിമർശനങ്ങൾ ഉൾക്കൊളളുന്നു. നല്ല നേതാവാകാനാണ് വിമർശനങ്ങൾ എന്ന് മനസ്സിലാക്കുന്നു. 'അമ്മ'യുടെ വാർത്താസമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ്. തെറ്റുകൾ സ്വാഭാവികം. വുമൺ ഇൻ സിനിമ കളക്ടീവ് അവരുടെ അഭിപ്രായം യോഗത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
അമ്മയുടെ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുകേഷ് മാധ്യമപ്രവർത്തകരോട് രോഷാകുലനായി സംസാരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ ഒറ്റപ്പെടുത്താനുളള ശ്രമം ഉണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് മുകേഷിനെ കുപിതനാക്കിയത്. ദിലീപ് ഞങ്ങളുടെ കൂടെ ഇവിടെ ഇരിക്കുകയല്ലേ പിന്നെ എങ്ങനെയാണ് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മുകേഷ് ചോദിച്ചു. പൊലീസുകാരുടെ ജോലി ചാനലുകാർ ഏറ്റെടുക്കേണ്ടെന്നും അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് വളരെ രോഷത്തോടെ പ്രതികരിച്ചു.
'അമ്മ'യുടെ വാർത്താസമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുകേഷ്
രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ്. തെറ്റുകൾ സ്വാഭാവികമെന്നും മുകേഷ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.