കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതിനെ എതിർത്ത് അഭിഭാഷകൻ​ ഹൈക്കോടതിയിൽ ഹർജി സമീപിച്ചിരുന്നു. എന്നാൽ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല, പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസിന് കോടതി അനുമതി നൽകുകയും ചെയ്തു. രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രതീഷ് ചാക്കോയോട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഒളിവിൽ കഴിയുമ്പോൾ പൾസർ സുനി ഉപയോഗിച്ചു എന്ന് കരുതുന്ന മൂന്നു സിം കാർഡുകളും നടിയെ ആക്രമിക്കുമ്പോൾ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും പ്രതീഷ് ചാക്കോയുടെ ഓഫിസിൽ നിന്ന് പിടിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നത്. അഭിഭാഷകനെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ