scorecardresearch
Latest News

നടന്‍ മാമുക്കോയ സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത്‌വച്ചാണ് അപകടം

നടന്‍ മാമുക്കോയ സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: നടന്‍ മാമുക്കോയ സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത്‌വച്ചായിരുന്നു അപകടം. മാമുക്കോയ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.

ഫറൂഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമാണ്.

ഇടിയുടെ ആഘാതത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ മാമുക്കോയയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actor mamukkoyas vehicle hits motorbike