കോഴിക്കോട്: നടന്‍ മാമുക്കോയ ഇനി ഓര്‍മ്മ. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അരക്കിണര്‍ മുജാഹിദ് പള്ളിയിലും തുടര്‍ന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യിത്ത് നമസ്‌കാരം നടന്നു. ടൗണ്‍ഹാളിലും വീട്ടിലും ആയിരങ്ങളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മുന്‍മന്ത്രി കെ ടി ജലീല്‍ അടക്കം നിരവധി പ്രമുഖര്‍ ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
രാവിലെ ഒമ്പതു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശഷമാണ് മരിച്ചത്. മൂന്ന് മണി മുതല്‍ രാത്രി പത്തുമണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടന്നു. സിനിമ പ്രവര്‍ത്തകര്‍ക്ക് പുറമേ സാധാരണക്കാരായ ആയിരങ്ങളാണ് ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍
തിങ്കളാഴ്ച മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്.