scorecardresearch

Local Body Election: വോട്ടർ പട്ടികയിൽ പേരില്ല; നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

പൊന്നുരുന്നിയിലെ സികെസി എൽപി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്

പൊന്നുരുന്നിയിലെ സികെസി എൽപി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്

author-image
WebDesk
New Update

Local Body Election 2025

Local  Body Election 2025: കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എൽപി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

Advertisment

Also Read:ഏഴ് ജില്ലകൾ, 15,432 പോളിങ് സ്റ്റേഷനുകൾ; സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട പോളിങിന് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ മിക്ക ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. 

Also Read:വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്ക ?

595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ ആറിന് മോക്പോളിങിന് ശേഷം ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Also Read:ഇന്ന് നിശബ്ദ പ്രചാരണം, എഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്

ഗ്രാമപ്രദേശങ്ങളിലുള്ളവർ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുൻസിപ്പാലിറ്റി, കോർപ്പറേഷന് കീഴിൽ വരുന്നവർക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളിൽ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.

Read More: ജനം വിധിയെഴുതുന്നു; സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി

Mammootty Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: