കൊ​ല്ലം: ന​ട​ൻ കൊ​ല്ലം തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ കൊ​ല്ലം ച​വ​റ​യി​ൽ ന​ട​ന്ന ബി​ജെ​പി പൊ​തു​യോ​ഗ​ത്തി​ൽ സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ച കേ​സി​ൽ കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളിയത്.

ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ക​മ്മീ​ഷ​ന് തു​ള​സി മാ​പ്പെ​ഴു​തി ന​ൽ​കി​യി​രു​ന്നു.ഒ​ക്ടോ​ബ​ർ 12നാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook