കൊച്ചി: നടന്‍ കൊല്ലം അജിത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും.

സഹനടനായും വില്ലനായും തിളങ്ങിയ താരമാണ് അജിത്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത അജിത്തിന്റെ മൂന്നാമത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിയും റെയിൽവേ സ്‌റ്റേഷന്‍ മാസ്റ്ററുമായിരുന്ന പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ്. ജനിച്ചതും വളര്‍ന്നതും കൊല്ലത്തായിരുന്നു. അതാണ് പേരിനൊപ്പം കൊല്ലം എന്ന് ചേര്‍ക്കാനുള്ള കാരണം. പത്മരാജന്റെ പറന്ന് പറന്ന് എന്ന സിനിമയിലൂടെ 1983 ലായിരുന്നു അരങ്ങേറ്റം. 2012 ല്‍ ഇറങ്ങിയ അര്‍ധനാരിയിലാണ് അവസാനമായി അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.