/indian-express-malayalam/media/media_files/uploads/2017/04/17757186_743831985776310_5553360493210291246_n-1.jpg)
വളയം (കോഴിക്കോട്): അവാർഡ് നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് സാംസ്കാരികനായകർ ജിഷ്ണു വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. അമ്മയ്ക്കും സഹോദരനും നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന പതിനഞ്ചുവയസ്സുകാരി അവിഷ്ണയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു ജോയ് മാത്യു. വളയത്തെ ജീഷ്ണുവിന്റെ വീട്ടിലെത്തിയാണ് നാല് ദിവസമായി നിരാഹാരം കിടക്കുന്ന അവിഷ്ണയെ സന്ദർശിച്ചത്. അവിഷ്ണയ്ക്കും കുടുംബാംഗങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.
"മറ്റ് വിഷയങ്ങളിൽ കാണിച്ച ജാഗ്രത ഈ​ വിഷയത്തിൽ കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്കില്ലാതായി. ഭരണകൂടത്തോട് ഒട്ടിനിൽക്കാനുളള പ്രവണതയുടെ ഭാഗമാണ് ഈ നിലപാട്".
"പണവും അതിന്റെ അഹങ്കാരവും അനീതി ചെയ്യുമ്പോൾ നീതിക്കുവേണ്ടിയുളള സമരത്തിനൊപ്പം നിൽക്കുകയെന്നത് കടമയാണ്. അതിന്റെ പേരിലാണ് താൻ അവിഷ്ണയെ കാണാനെത്തിയത്. രക്ഷിതാക്കൾ കഷ്ടപ്പെട്ടാണ് കുട്ടികളെ പഠിക്കാൻ വിടുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികളാണ് ഈ അനീതിക്ക് വിധേയമാകുന്നത്".
സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടാണ് സമരമുണ്ടായത്. മന്ത്രി എം.എം. മണിയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ട കാര്യമില്ല. അദ്ദേഹം മൈതാന പ്രസംഗം നടത്തുന്നയാളാണ്. മണിയുടെ പ്രസംഗങ്ങൾ കേൾക്കാറില്ല. മണിയെ മന്ത്രിയെന്ന നിലയിൽ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹത്തിന്റെ വായാടിത്തത്തിന് വില കൊടുക്കേണ്ടതില്ല. അതിനാൽ തന്നെ അതിനോട് പ്രതികരിക്കുന്നില്ല. മണി മറുപടി പോലും അർഹിക്കുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us