കൊച്ചി: നടൻ ജയസൂര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. വിജയ് ബാബു നിർമ്മിക്കുന്ന ‘തൃശൂർ പൂരം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടെയാണ് ജയസൂര്യയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടയിൽ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ജയസൂര്യയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി.പി.സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്റ്റൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും ജയസൂര്യയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് താരത്തിന്റെ വലതുകാലിനായിരുന്നു പരിക്കേറ്റത്.

Image may contain: 1 person, beard and close-up

കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി ‘തൃശൂർ പൂരം’ അണിയറപ്രവർത്തകർ

ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.