scorecardresearch

'കൂട്ടക്കൊല ആരോപിക്കപ്പെടാത്ത ഈ മനുഷ്യനെ അഭിനന്ദിക്കാത്തത് സാംസ്കാരിക അപചയം': ഹരീഷ് പേരടി

'രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടീയത്തിൽ നിന്ന് രാജിവയ്ക്കരുത്'- ഹരീഷ് പേരടി

'രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടീയത്തിൽ നിന്ന് രാജിവയ്ക്കരുത്'- ഹരീഷ് പേരടി

author-image
WebDesk
New Update
Hareesh Peradi, ഹരീഷ് പേരടി, Rahul Gandhi, രാഹുല്‍ ഗാന്ധി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Wayanad, വയനാട്, Narendra Modi, നരേന്ദ്രമോദി Congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കാന്‍ പ്രമുഖര്‍ മറന്ന് പോവുകയാണെന്ന് നടന്‍ ഹരീഷ് പേരടി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും നാലേകാല്‍ ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച രാഹുലിന് അര്‍ഹിച്ച കൈയ്യടി ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും അഭിനന്ദിക്കുമ്പോഴാണ് രാഹുലിനെ അഭിനന്ദിക്കാന്‍ തയ്യാറാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment

ഒരു കൂട്ടക്കൊലയുടെയോ വര്‍ഗീയ കലാപത്തിന്റെയോ ആരോപണം ഇല്ലാത്ത രാഹുലിനെ അഭിനന്ദിക്കാൻ മറന്നു പോവുന്നത് സാംസ്കാരിക അപചയമാണെന്നും ഹരീഷ് കുറ്റപ്പെടുത്തി. സമ്മർദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ് കാണിച്ച നേതാവാണ് രാഹുലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് നേരത്തേ രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Read More: ‘രാഹുല്‍ പിന്നോട്ടില്ല’; രാജി സന്നദ്ധത പിന്‍വലിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

തന്നെ മത്സരിപ്പിക്കാന്‍ അനുവദിച്ചതില്‍ എല്ലാവരോടും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാകട്ടെ, സിപിഎം പ്രവര്‍ത്തകനാകട്ടെ ആരായാലും നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. നേരത്തെ വയനാട്ടില്‍ നാമനിർദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് രാഹുല്‍ സിപിഎമ്മിനെതിരെ താന്‍ ഒന്നും പറയില്ലെന്ന് പറഞ്ഞത്. കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും രാഹുല്‍ സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നില്ല.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

Advertisment

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്... അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്... ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടക്കൊലയുടെയും ആരോപണമില്ല... ഒരു വർഗീയ കലാപത്തിനും ഇയാൾക്ക് പങ്കില്ല.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടീയത്തിൽ നിന്ന് രാജിവയ്ക്കരുത്.. സമ്മർദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ് കാണിച്ച നേതാവാണ് നിങ്ങൾ ......എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ...

Lok Sabha Election 2019 Wayanad Narendra Modi Congress Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: