തിരുവനന്തപുരം: പ്രശസ്ത നാടക-സീരിയൽ നടനും സംവിധായകനുമായ കരകുളം ചന്ദ്രൻ(68) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അന്തരിച്ചത്. ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു.
മൂന്ന് തവണ തുടർച്ചയായി മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച സീരിയൽ നടനുള്ള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്ക്കാരം, സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡും നേടിയിട്ടുണ്ട്. കരംകുളം ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കെപിഎസിയുടേതുൾപ്പടെ അമ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.118 നാടകങ്ങൾ സംവിധാനം ചെയ്തു. ഒ മാധവൻ,കെ എസ് ജോർജ്, സുലോചന തുടങ്ങിയ നാടകരംഗത്തെ അതികായരോടൊപ്പം വേദി പങ്കിട്ടുണ്ട്. പി എ ബക്കർ സംവിധാനം ചെയ്ത ശ്രീനാരയണഗുരുവിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: സൂസൻ ചന്ദ്രൻ മക്കൾ: നിതീഷ് ചന്ദ്രൻ, നിതിൻ ചന്ദ്രൻ