കൊച്ചി: നടൻ ബാബുരാജിന് വെട്ടേറ്റു. കല്ലാർ കന്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ചാണ് സംഭവം. ഇവിടുത്തെ സമീപവാസികളുമായുള്ള തർക്കത്തെത്തുടർന്ന് വെട്ടേറ്റുവെന്നാണ് പ്രാഥമിക വിവരം. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഏറെ നാളായി ഇതുസംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ നീക്കത്തിനെതിരെയാണ് സമീപവാസികൾ സംഘടിച്ചത്. ഇതിനിടയിൽ ഒരാൾ ബാബുരാജിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

നെഞ്ചിലാണ് ബാബുരാജിനു വെട്ടേറ്റത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി. അതിനുശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ