/indian-express-malayalam/media/media_files/uploads/2020/07/Actor-Anil-Murali-Passes-Away.jpg)
Actor Anil Murali dies at 56: കൊച്ചി: നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു​ അന്ത്യം. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സുമ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കൾ.
മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു അനിലിന്റെ ജനനം. 'കന്യാകുമാരിയിൽ ഒരു കവിത' എന്ന വിനയൻ ചിത്രത്തിലൂടെയായിരുന്നു അനിൽ മുരളിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
ദൈവത്തിന്റെ വികൃതികൾ, നക്ഷത്രത്താരാട്ട്, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ്, ചാക്കോ രണ്ടാമൻ, വാൽക്കണ്ണാടി, താന്തോന്നി, കർമയോദ്ധ, മാന്ത്രികൻ, അയാളും ഞാനും തമ്മിൽ, ലയൺ, ബാബാ കല്യാണി, പുത്തൻ പണം, പോക്കിരി രാജാ, റൺ ബേബി റൺ, ഡബിൾ ബാരൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ഇമ്മാനുവൽ, ബഡ്ഡി, ചേട്ടായീസ്, ബോഡി ഗാർഡ്, ജോസഫ്, ഉയരെ, ബ്രദേഴ്സ് ഡേ തുടങ്ങിയ ഇരുനൂറോളം ചിത്രങ്ങളിൽ മുരളി വേഷമിട്ടു. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം 'ഫോറൻസിക്' ആയിരുന്നു.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു. പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനിൽ മുരളി വേഷമിട്ടു. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറോളം സീരിയലുകളിലും അനിൽ മുരളി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
Read in IE: Actor Anil Murali dies at 56
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us