കൊല്ലം: കയ്യേറ്റം വ്യക്തമായിട്ടും രാജി വെക്കാൻ മടി കാണിച്ച തോമസ് ചാണ്ടിക്കും രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കുമെതിരെ ഇടത് പക്ഷ അനുഭാവിയായ നടന്‍ അലന്‍സിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം. പാന്റിന്റെ ‘സിപ്’ തുറന്നിട്ടാണ് അലൻസിയർ ഇവർക്കെതിരെ പ്രതിഷേധിച്ചത്. രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്നും അലന്‍സിയര്‍ ആരോപിച്ചു.

‘തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. തോമസ് ചാണ്ടി പൊതു സമൂഹത്തോട് ഇതുവരെയും എന്താണോ ചെയ്തത് അത് മാത്രമാണ് എന്റെ പ്രതിഷേധത്തിന് കാരണം. രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെയും തൊമസ് ചാണ്ടിയുടെയും നിലപാടിനെതിരെ ഒരു ദിവസം മുഴുവനും പാന്റിന്റെ സിപ്പിന് വിശ്രമം നൽകുകയാണ്’ അലൻസിയർ പറഞ്ഞു.


കടപ്പാട്: റിപ്പോർട്ടർ ടി.വി

പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത മറുപടിയാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയത്, തോമസ് ചാണ്ടി രാജിവച്ചതോടെ സമൂഹത്തിന് ലഭിച്ച ആശ്വാസമാണ് താന്‍ പ്രതീകാത്മകമായി അറിയിച്ചതന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ