തിരുവനന്തപുരം: കൊലപാതകക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിഷ വിയ്യൂർ ജയിൽ സൂപ്രണ്ട് എജി സുരേഷിനെ സസ്പെൻഡ് ചെയ്തു. ഫോൺ വിളിക്കുന്നതിനായി പ്രതികൾക്ക് സൂപ്രണ്ട് സൗകര്യങ്ങൾ ലഭ്യമാക്കുകയും സഹായിക്കുകയും ചെയ്തു എന്ന റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
സുരേഷിനെ സസ്പെൻഡ് ചെയ്യാൻ ജയിൽ വകുപ്പ് മേധാവി ഷേക് ദർവേഷ് സാഹേബ് ശുപാർശ ചെയ്തിരുന്നു. സൂപ്രണ്ടിനെതിരെ വിജിലൻസോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നും നിർദേശം നൽകിയിരുന്നു.
Read more: ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് സുരേഷിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. നോട്ടീസിൽ മറുപടി നൽകാൻ ഏഴ് ദിവസത്തെ സമയമാണ് ജയിൽ ഡിജിപി നൽകിയത്. നോട്ടീസിന് സുരേഷ് നൽകി മറുപടയിുടെയും അന്വേഷണ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്.
കൊലക്കേസ് പ്രതിയായ റഷീദ് എന്ന തടവുകാരൻ ഇരുന്നൂറിലധികം മൊബൈൽ നമ്പറുകളിലേക്ക് ആയിരത്തിലധികം തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചതായും പിന്നീട് കണ്ടെത്തിയിരുന്നു