കൽപ്പറ്റ: കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തിതിന്  സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ എടുത്ത നടപടി സഭ പിൻവലിച്ചു. ഇന്നലെയാണ് സിസ്റ്റർ ലൂസിക്കെതിരെ നടപടിയെടുത്തത്. എന്നാൽ വിശ്വാസികളുടെ എതിർപ്പിനെ തുടർന്നാണ് ഇന്ന് നടപടി പിൻവലിച്ചത്.

വയനാട് കാരക്കാമല ഇടവക വികാരിയുടെ നിർദേശപ്രകാരമാണ് സിസ്റ്റർ ലൂസിക്കെതിരെ നടപടി ഉണ്ടായത്. ഇതിനെതിരെ വിശ്വാസികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ സഭാ അധികാരികൾക്ക് മുട്ടുമടക്കേണ്ടി വരുകയായിരുന്നു.

നടപടി പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം നിലകൊണ്ട  ഇടവക സമൂഹത്തോട് നന്ദിയുണ്ടെന്നും വിശ്വാസികളുടെ ശക്തിയാണ് പ്രകടമായതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

കാരക്കാമല സെന്റ് മേരീസ്  പളളിയിലെ പാരിഷ് കൗൺസിൽ യോഗത്തിൽ സിസ്റ്റർ ലൂസിക്കെതിരെ എടുത്ത നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. നാല് മണ്ണിയോടെ പളളിയിലെത്തിയ വിശ്വാസികൾ ഇടവക വികാരി സ്റ്റീഫൻ​കോട്ടയ്ക്കലിന്റെ മുറിയിലേയ്ക്ക് കയറി സിസ്റ്ററിനെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സിസ്റ്ററുടെ നടപടിയുടെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ച് മണിക്ക് പാരിഷ് കൗൺസിൽ യോഗം തുടങ്ങാനിരിക്കെയാണ് അതിന് മുമ്പ് തന്നെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ച് മണിക്ക് യോഗം തുടങ്ങി. യോഗം തീരുമാനമാകാതെ നീണ്ടുപോയതോടെ രോഷാകുലരായ വിശ്വാസികൾ പാരിഷ് കൗൺസിൽ യോഗത്തിലേയ്ക്ക് തളളിക്കയറി. ഉടൻ തീരുമാനം വേണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ഇത് സംഘർഷത്തിനിടയാക്കി. തുടർന്നാണ് ഇടവക വികാരി സ്റ്റീഫൻ കോട്ടയ്ക്കൽ​ പുറത്ത് വന്ന് സിസ്റ്റർ ലൂസിക്കെതിരെ എല്ലാ നടപടി പിൻവലിച്ചതായി അറിയിച്ചത്.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വേദപാഠം, വിശുദ്ധ കുര്‍ബാന എന്നിവ നല്‍കുന്നതാണ് മാനന്തവാടി രൂപത വിലക്കിയത്. മദര്‍ സുപ്പീരിയര്‍ വഴിയാണ് വിവരം അറിയിച്ചത്. ഇടവക വികാരിയാണ് ഇത്തരത്തിലൊരു നിർദേശം നല്‍കിയത്. ഇന്നലെ രാവിലെയാണ് കാരക്കാമലയിലെ മഠത്തില്‍ സിസ്റ്റര്‍ ലൂസി മടങ്ങിയെത്തിയപ്പോഴാണ് നടപടി വിവരം അറിയിച്ചത്. കുര്‍ബാന നടത്തുന്നതിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന കന്യാസ്ത്രീയായിരുന്നു സിസ്റ്റര്‍ ലൂസി.

Read More: ‘പീഡാനുഭവ’ ആരോപണങ്ങൾ, ആളൊഴിയുന്ന കന്യാസ്ത്രീ മഠങ്ങൾ

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളത്ത് ഹൈക്കോടതിക്ക് സമീപം നടത്തിയ സമരത്തിന് ലൂസി കളപ്പുരയ്ക്കൽ പിന്തുണ നൽകിയിരുന്നു. ഇതാണ് സഭാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കേരളാ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറയുകയും ചെയ്തിട്ടും കന്യാസ്ത്രീകൾ സമരത്തിൽ ഉറച്ചുനിൽക്കുകയും നിരവധി കന്യാസ്ത്രീകൾ പ്രത്യക്ഷമായും പരോക്ഷമായും സമരത്തിന് പിന്തുണ നൽകുയും ചെയ്തു. ഇതാണ് സഭാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. തുടർന്നാണ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ