ബിൽ അടക്കാത്തതിനെ തുടർന്ന് മൃതദേഹം വിട്ട് നൽകാതിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

“സ്വകാര്യ ആശുപത്രികൾ ചികിത്സയ്ക്ക് ചുമത്തുന്ന ഭീമമായ തുക പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചും ചികിത്സ ചിലവുകളെ ക്കുറിച്ചും ആശുപത്രി അധികൃതർ ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്തണം,” കളക്ടർ വ്യക്തമാക്കി

തിരുവനന്തപുരം : കോവിഡ് ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ ബില്ല് പൂർണമായും അടക്കുന്നത് വരെ മൃതദേഹം വിട്ട് നൽകാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നിയമനടപടി സ്വീകരിക്കിമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസെ. ഇക്കാര്യത്തിൽ ദുരന്തനിവാരണ നിയമത്തിലെ 26,30,34 വകുപ്പുകൾ പ്രകാരം ഉത്തരവ് ഇറക്കിയതയും കളക്ടർ അറിയിച്ചു. ഇത്തരം പ്രവൃത്തികൾ മനുഷ്യത്വ രഹിതമാണെന്നും കളക്ടർ പറഞ്ഞു.

“സ്വകാര്യ ആശുപത്രികൾ ചികിത്സയ്ക്ക് ചുമത്തുന്ന ഭീമമായ തുക പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചും ചികിത്സ ചിലവുകളെ ക്കുറിച്ചും ആശുപത്രി അധികൃതർ ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്തണം,” കളക്ടർ വ്യക്തമാക്കി. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കോവിഡ് ചികിത്സയ്ക്ക് ചിലവായ 4.5 ലക്ഷം രൂപ നല്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രി അധികൃതർ മൃതദേഹം തടഞ്ഞു വെച്ചത്. ആശുപത്രിക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടിസിൽ പറയുന്നു.

മൃതദേഹം വിട്ട് നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ തയാറായിരുന്നില്ല . ബന്ധപ്പെട്ട ആളുകൾ ഇടപെടൽ നടത്തിയിട്ടും ഫലം ഉണ്ടായില്ല.മരണപ്പെട്ട വ്യക്തിയുടെ ചികിത്സ ചിലവുകൾ സംബന്ധിച്ചോ ആരോഗ്യ നിലയെക്കുറിച്ചോ ബന്ധുക്കൾക്ക് വിവരങ്ങൾ ലഭിച്ചില്ല എന്നും ആരോപണം ഉയർന്നിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Action against private hospital for not leaving the body due to non payment of the bill

Next Story
സജ്ജമാകാന്‍ ആരോഗ്യമേഖലയ്ക്ക് നിര്‍ദേശം; കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കിcovid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com